Friday, July 16, 2010

മലര്‍വാടിയിലെ വിശേഷങ്ങള്‍പ്രകാശന്‍,സന്തോഷ്‌,കുട്ടു,പുരുഷു,പ്രവീണ്‍ എന്നീ അഞ്ച്‌ സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന, പുതുമുഖതാരങ്ങള്‍ മാത്രമുള്ള " മലര്‍വാടി അര്‍ട്സ്‌ ക്ലബ്ബ്‌" എന്ന ചിത്രം വിജയകുതിപ്പിനു തുടക്കമിട്ടു.വിനീത്‌ ശ്രീനിവാസന്റെ കന്നി സംവിധാനസംരംഭം, പുതുമകൊണ്ടും മനോഹരഷോട്ടുകള്‍ കൊണ്ടും ഒപ്പം ഒരുപിടി നല്ല ഗാനങ്ങല്‍ കൊണ്ടും ശ്രദ്ധേയമായിരിക്കുന്നു.

തലശ്ശേരി ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന രാഷ്ട്രീയത്തിലൂടെയും ക്ലബ്ബ്‌ പ്രവര്‍ത്തനത്തിലൂടെയും മുന്നോട്ട്‌ പോകുന്ന യുവത്വത്തിന്റെ കഥ പറയൂന്ന "മലര്‍വാടി അര്‍ട്സ്‌ ക്ലബ്ബ്‌" അഞ്ച്‌ സുഹൃത്തുക്കളുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ കഥയാണ്‌.ഒപ്പം സംഗീതത്തിന്റെ അലകള്‍ മനസില്‍ പതിഞ്ഞ ഒരു യുവ സംവിധായകന്റെ മനസിന്റെ പ്രതിഫലനവും "റിയാലിറ്റി ഷോ ഫെയിം" എന്ന ആശയത്തിലൂടെ വിനീത്‌ മുന്നോട്ട്‌ കൊണ്ടുപോകുന്നു.ഇത്‌ "മകന്റെ അച്ഛനില്‍" ഉള്ളതിന്റെ ഒരു ആവര്‍ത്തന വിരസത നല്‍കുന്നുണ്ടങ്കിലും യുവത്വത്തിന്റെ തെളിച്ചം വിളിച്ചറിയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.നായികാ പ്രാധാന്യം ഇല്ലാത്ത പ്രണയത്തില്‍ ഇന്‍വോള്‍വ്‌ ചെയാത്ത സുഹൃത്തുക്കള്‍ ആണെങ്കിലും പുരുഷുവെന്ന കഥാപാത്രത്തിലൂടെ അല്‍പ്പമെങ്കിലും യഥാര്‍ത്ത പ്രണയമെന്തെന്നു കാണിച്ചു തരുന്ന,സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ധൈര്യം തുളുമ്പുന്ന നയകനാകുന്നു.ഒപ്പം വിനീതിന്റെ "ചങ്ങായി" പാട്ടും.

ഫ്രെയിമുകള്‍ക്ക്‌ പ്രാധാന്യം നല്‍കി മനോഹരമക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച വിനീത്‌ അല്‍പ്പമെങ്കിലും "സുബ്രമണ്യപുരത്തിന്റെയും". "നടോടികളുടെയും" മനോഹാരിത നല്‍കുന്ന തമിഴ്‌ അംശം ചേര്‍ത്തതായും കാണം.ഒപ്പം ചെറിയ നല്ലഡയലോഗുകള്‍ സംഭാഷണത്തില്‍ വരുത്തി യുവത്വത്തിന്റെയും സമൂഹിക ജീവിതത്തിന്റെയും തിരിച്ചറിവുകളിലേക്ക്‌ വെളിച്ചം വീശുന്നു.കണ്ണൂര്‍ ജില്ലയുടെ പ്രകൃതി മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ ഗാനരംഗങ്ങളും കലയെ സ്നേഹിക്കുന്ന യുവത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന കുമാരേട്ടന്‍ എന്ന നെടുമുടി കഥാപാത്രവും അല്ലറ ചില്ലറ വില്ലത്തരമുള്ള ജഗതി സുരാജ്‌ കോമഡികളും ഒപ്പം പണത്തിനുവേണ്ടി സ്വാര്‍ഥനാകുന്ന അച്ഛനെയും എല്ലാം ഇതില്‍ കാണാം.

തിരക്കഥയില്‍ അല്‍പം സ്വാര്‍ഥത ചേര്‍ത്തോ എന്നു സംശയിപ്പിക്കുന്ന ശ്രീനിവസന്റെ "ഒരുനാള്‍ വരും" എന്ന സിനിമയോടും, ക്യാമ്പസ്‌ കഥ പറയുന്ന അപൂര്‍വ്വരാഗം എന്ന സിബിമലയില്‍ ചിത്രത്തോടും മല്‍സരിക്കുന്ന " മലര്‍വാടി അര്‍ട്സ്‌ ക്ലബ്ബ്‌" ഒരു വിജയമായിത്തീരും എന്നു പ്രതിക്ഷിക്കം.....

വിനീത്‌.സി.വി
വളക്കൈ

Sunday, August 30, 2009

ഓണം -ഒരോര്‍മ്മകുറിപ്പ്‌

ഞാനോര്‍ത്തു ഒരോണക്കാലം
പൊന്‍ചിങ്ങം പുലര്‍ന്നരാവില്‍
തുമ്പയും തുളസിയും മുക്കുറ്റിയും
പറിച്ച ഓണക്കാലം
"അവ അമ്മ പറഞ്ഞുതന്നത്‌"
തുമ്പയും മുക്കുറ്റിയും ഞാന്‍ കണ്ടില്ല....
അത്തം മുതല്‍ പത്തു ദിനം
പൊന്നോണ പൂക്കളമൊരുക്കിയ നാള്‍
ഊഞ്ഞാല്‍ കെട്ടിയ പൂന്തോപ്പില്‍
കലപില കൂട്ടിയ കുട്ടിക്കാലം
"അതും അമ്മപറഞ്ഞ ഓണക്കാലം"

ഇന്ന് എന്റെ മുറ്റത്ത്‌ പൂക്കളമില്ല
പൂന്തോപ്പില്‍ ഊഞ്ഞാലില്ല
കലപില കൂട്ടുന്ന കുട്ടികള്‍
കീബോര്‍ഡില്‍ കാറോടിക്കുന്ന തിരക്ക്‌
ഓണത്തപ്പനും ഓണത്തല്ലും
ഞാന്‍ എവെടെയും കണ്ടില്ല
ഓടയില്‍ വീണവരെയും
തല്ലുകൂടുന്നവരെയും
വഴിയരികില്‍ ധാരാളം കണ്ടു.....

പുതുവസ്ത്രം ധരിച്ചവര്‍
അല്‍പ്പ വസ്ത്രം ധരിച്ചവര്‍
ഇങ്ങനെ നിറപ്പകിട്ടാര്‍ന്ന
ഓണം ഞാന്‍ കണ്ടു..
പരസ്യവും കച്ചവടവും നടത്തുന്ന
കൊമെര്‍ഷ്യല്‍ ഓണം ഞാന്‍ കണ്ടൂ.........
ഓലനും കാളനും സാമ്പാറും
പപ്പടവും നിറഞ്ഞ ഓണസദ്യ
"കുറഞ്ഞ നിരക്കില്‍" എത്തിക്കുന്ന
"ഹോട്ടല്‍ബോയ്‌" എന്റെ മവേലി..

ഗൂഗിളിന്റെ സെര്‍ച്ച്‌പേജില്‍
ഞാന്‍ വായിച്ചെടുത്തു
ഓണക്കാല വിശേഷങ്ങല്‍
തുമ്പപൂക്കള്‍ മുക്കുറ്റി...
യൂറ്റുബില്‍ ഞാന്‍ കണ്ട
തിരുവാതിരയും ഓണപാട്ടും
പുലികളിയും ഓണത്തല്ലും
എന്റെ ഓര്‍മകള്‍
നാളേക്ക്‌ വേണ്ടിയുള്ള
എന്റെ ഓര്‍മ്മകുറിപ്പുകള്‍.......

[വിനീത്‌.സി.വി
വളക്കൈ...]

Tuesday, March 10, 2009

VALAKKAI MAPPILA ALP SCHOOL

"അംഗന്‍വാടിയെക്കാള്‍ വലുതും ഒരു പാട്‌ കുട്ടികളും കളികളും മെല്ലാം നിറഞ്ഞ ഒരു സ്ത്ഥലമുണ്ടെന്നും അവിടേക്ക്‌ എന്നും മടികൂടാതെ പോകണമെന്നും അമ്മ പറഞ്ഞ്‌ കേട്ടിരുന്നു".....
അങ്ങനെ വലിയ മുറ്റത്തെ നെല്ലിമരത്തണലിലും കുറ്റിക്കാടുകളിലും തെങ്ങിന്‍ ചുവട്ടിലും ഓടി നടന്ന ഒരു സ്കൂള്‍ ബാല്യം ......
അക്ഷരങ്ങല്‍ എഴുതാനും കൂട്ടിവായിക്കാനും പഠിപ്പിച്ച സ്കൂള്‍....
"തറ","പറ" കേട്ടു പഠിച്ച്‌ സ്കൂള്‍.....
കണക്കിന്റെ കൂട്ടലും കിഴിക്കലും പഠിച്ചതും ഒടുവില്‍ ഗുണനപട്ടിക പഠിക്കാന്‍ നുള്ളുവാങ്ങിയതും കഥകളും പാട്ടുകളും കേട്ടതും പിന്നീട്‌ വണ്ടിയോട്ടിക്കളിയും കള്ളനും പോലീസും എന്നുവേണ്ട തമ്മില്‍ തല്ലുവരെ നടത്തിയ ആ ബാല്യത്തിന്റെ ഓര്‍മയ്ക്ക്‌...
വെള്ളിയാഴ്ചയ്ക്കും റംസാന്‍ മാസങ്ങള്‍ക്കും കൊതിച്ച്‌ പ്രാര്‍ഥിച്ച ആ ഓര്‍മ്മക്ക്‌..... നമ്മുക്ക്‌ വീണ്ടുമെത്താം സ്കൂള്‍ കളിമുറ്റത്തേക്ക്‌......
THIS IS 4 THOSE STUDENTS WHO STUDIED @VALAKKAI MAPPILA ALP SCHOOL[I AM THE STUDENT OF [1992-96] BATCH

Tuesday, February 17, 2009

നമ്മുടെ...പെരുന്തലേരി യു.പി സ്കൂൾ,,,,,,,,,,,,,,

ഒരു തുണികഷ്ണത്തിൽ കുറെ സൂചികുത്തിപഠിപ്പിച്ചതും[ക്രാഫ്റ്റ്‌]
സംസ്കൃതം ഉറുദു ഇങ്ങനെയും ഭാഷകൾഉണ്ടെന്നുമെല്ലാം അറിഞ്ഞത്‌ ഇവിടെനിന്നല്ലേ....?


പ്ലാവില കൂട്ടി കഞ്ഞികുടിച്ചതും പയറും കടലയും കൂട്ടി മടുത്തു ... കൈ കഴുകാൻ കുളത്തിലേക്കോടുന്നതും..ഒരോർമ്മ.....
പെരുമഴക്കലത്ത്‌ നിറഞ്ഞു പതഞ്ഞൊഴുകുന്ന കുളവും കണ്ടവും കാണാൻ [വയലുകൾ]ഓടി ചെല്ലുന്ന ഒരു കൗമാരം നമുക്കുണ്ടായിരുന്നില്ലേ..................??

കബഡിയും ക്രിക്കറ്റും കിളികളിയും ഒടുവിൽ ചളി പുരണ്ട യൂണിഫോമുമായി പീടിക തിണ്ണാകളിൽ മുളകു പുരട്ടയിയ കക്കിരിയും ജൊക്കെരയും പാലൈസുമെല്ലാം രുചിച്ച ഒരു കാലം.......

ആ ഒ‍ാർമകളിലേക്ക്‌ നമ്മുക്ക്‌ ഇറങ്ങി ചെല്ലാം ഈ കൂട്ടായ്മയിലൂടെ..........

http://www.orkut.co.in/Community.aspx?cmm=59626218&mt=7

വിനീത്‌ .സി.വി
[1996-99]BATCH...

Tuesday, January 27, 2009

ONE DAY IN MY CAMPUS

വേഗം ചെന്നാൽ ഉണ്ട്‌ മടങ്ങാം


രോ പുലരി പിറന്നാലും അതിൽ ഓടി നടന്നു കോളേജ്‌ ക്യാമ്പസിൽ പ്രവേശനം. ബസ്സിൽ ഓടിക്കയറി തിങ്ങി ഞെരുങ്ങി വേണം കോളേജിന്റെ താഴ്‌വാരത്തെത്താൻ. തോളിൽ കയ്യിട്ട്‌ കൊച്ചുവർത്തമാനങ്ങളും പറഞ്ഞ്‌ ഫസ്റ്റ്‌ ഗിയറിൽ പതുക്കെ കുന്നുകയറലോടെയാണ്‌ കോളേജ്‌ ദിനചര്യ തുടങ്ങുന്നത്‌.പുല്ലിനോടും പൂക്കളോടും തൊട്ടുരുമ്മി വളഞ്ഞ്‌ പുളഞ്ഞു കോളേജ്‌ റോഡിലൂടെ ഉള്ള നടത്തം ഒരു രസകരമായ കാഴ്ച തന്നെ.ചുറ്റും റബ്ബർ എസ്റ്റേറ്റുകളും കശുവണ്ടി തോട്ടവും ഇഞ്ചിപുല്ലും എല്ലാമുണ്ട്‌. കൂട്ടം കൂട്ടമായി കയറുന്ന ബോയിസ്‌ ഗാങ്ങിനെയും അതിലെറെ ഗേൾസ്‌ ഗേങ്ങിനെയും കണ്ട്‌ ഒരു നടത്തം.മൗത്ത്‌ ലുക്കേർസ്‌ ,ലവ്‌ ബേർഡ്‌സ്‌ എന്നുവേണ്ട വൺവേ -ലവേർസിനെവരെ ഈ യാത്രയിൽ കാണാം.ഇതിനിടയിൽ ചൂളം വിളിച്ച്‌ ഓടിവരുന്ന ജീപ്പിൽ തങ്ങളാണ്‌ ഇവിടത്തെ റാണിമാർ എന്ന ഭാവത്തിൽ ഞെളിഞ്ഞിരിക്കുന്ന മങ്കമാരെയും[മങ്കിമാരും]കാണാം.കഷ്ടപ്പെട്ടു നടന്നു മൈൽ ദൂരം താണ്ടി വരുന്ന പാവപ്പെട്ടപിള്ളേരെ ഒന്നു മൈന്റു പോലും ചെയ്യില്ല ഇക്കൂട്ടർ.

ണിത ശാസ്ത്രത്തിലെ എൺപതു ഡിഗ്രീയോളം വരുന്ന കുന്നിൻ ചെരുവ്‌ കട്ട്‌ ചെയ്തു ചില കുറുക്കു വഴി കളിലൂടെയും,തേയിലപുല്ലും മുള്ളുവേലികളും നിറഞ്ഞ ചില വൺവേ വഴികളിലൂടെ വേണമെങ്കിൽ എളുപ്പത്തിൽ കോളേജിൽ എത്താം.ഇങ്ങനെ കഷ്ടപെട്ട്‌ കോളേജിന്റെ പൂമുഖത്തെത്തിയാലാദ്യം വരവേൽക്കുന്നത്‌ എൻ.സി.സി യുടെ “വെൽക്കം” ബോർഡാണ്‌.ഇതു കണ്ടാൽ മൗണ്ടൈൻക്ലൈംബിംഗ്‌ പോലുള്ള സാഹസികതയെ വരവേൽക്കുന്നതാണെന്നു തോന്നും.ഗേറ്റിനു ചുറ്റുമുള്ള തണൽ മരങ്ങൾ കടന്ന് പൊടിപിടിച്ച ബാസ്കെറ്റ്ബോൾ കോർട്ടും കടന്നാൽ എസ്.ഇ.എസ്സിന്റെ പൂമുഖപടികടക്കാം.മുറ്റം ഒരു മാരുതിയുടെ യൂസ്ഡ്‌ കാർ ഷോറൂം ആണോ എന്ന് പുറത്ത്‌ നിർത്തിയിട്ടിരിക്കുന്ന കാറുകളെ[ലക്‌ച്ചേഴ്സിന്റെ]അനുസ്മരിച്ച്‌ കോളേജിനുള്ളിൽ ഫിസിക്സ്‌ ഡിപ്പാർട്ടുമന്റ്‌ ലക്ഷ്യമാക്കി നടന്നു.

ലോകത്തിലെ മുഴുവൻ പ്രശ്‌നങ്ങളും തങ്ങളാണ്‌ കൈകാര്യം ചെയ്യുന്നതെന്ന ഭാവത്തിൽ നടക്കുന്ന നേതക്കന്മാരോട്‌ ഒരു ഗുഡ്‌മോർണിംഗ്‌ പറഞ്ഞ്‌ ബി.ബി.എയുടെ വരാന്തയ്ക്ക്‌ മുന്നിലെ മൗത്ത്‌ലുക്കേർസിന്‌ ഒരു കൈയ്യും കൊടുത്ത്‌ ക്ലാസ്മുറികളിലേക്കൊരെത്തിനോട്ടവും കഴിഞ്ഞ്‌ പതുക്കെ കോണിപ്പടി കടന്ന് ഫസ്റ്റ്‌ ഡി.സി. ഫിസിക്സിലേക്ക്‌.കാണുന്നവരൊട്‌ പറയാൻ ഒരു ഗുഡ്‌മോർണിംഗ്‌ വായിൽ തത്തിക്കളിക്കും.ആദ്യ പടി ഫിസിക്സ്‌ ഡിപ്പാർട്ടുമെന്റാകുന്ന ക്ഷേത്രവാതിലുകൾ തുറന്നോയെന്നു നോക്കും.തുറന്നങ്കിൽ അതിൽ ഏതെങ്കിലും ദേവി ദേവന്മാരുടെ കുറവുണ്ടൊ എന്നതാണ്‌ അടുത്തത്‌.ഒരു അവറെങ്കിലും ഫ്രീകിട്ടാൻ അതുമതിയെല്ലോ!!.സീനിയേഴ്സിനോടും[രണ്ടാം വർഷം]സൂപ്പർ സീനിയേഴ്സിനോടും- [മുന്നാം വർഷം] ഗുഡ്‌മോർണിംഗ്‌ പറഞ്ഞ്‌ ക്ലാസിനുള്ളിലേക്ക്‌.പുസ്തകഭാരം ഡെസ്കിന്‌ കൈമാറി വരാന്തയിലെ പാരപ്പറ്റിൽ ഒരിരുത്തം.

കാറ്റാടിമരങ്ങളും തണൽമരങ്ങളും അതിൽ ഇരുന്നു സൊറപറയുന്ന ഗാങ്ങുകളെയും നോക്കി കാറ്റും കൊണ്ടിരുക്കുമ്പോഴേക്കും അലറിവിളിച്ചുകൊണ്ട്‌ ഫസ്റ്റ്ബെൽ അടിക്കും.പിന്നയങ്ങോട്ട്‌ തിരക്കാണ്‌.ലോക്കലും കാത്ത്നിൽക്കുന്ന റെയിൽവേസ്റ്റേഷൻ പോലെ...സെക്കന്റ്‌ ബെല്ലും പ്രയറും കഴിഞ്ഞാൽ ക്ലാസ്സ്‌.ബോറടിച്ചിരിക്കാൻ ഫിസിക്സും, തലപെരുക്കാൻ മാത്‌സും ഇലcട്രോണിക്സും നെടുവീർപ്പിടാൻ ലാംഗ്വേജു ക്ലാസ്സുകളുമായി രണ്ട്‌ മൂന്നവറങ്ങ്തീരും. ഉച്ചബെല്ലിന്റെ വരവോട്‌ കൂടി വീണ്ടും ഒരുസന്തോഷം.വിശന്നിരിക്കുന്ന വയറിനെ ആശ്വസിപ്പിക്കാൻ ടിഫിൻ ബോക്സുമെടുത്ത്‌ കാന്റീനിൽ അല്ലങ്കിൽ ക്യാമ്പസിലെ മാവിഞ്ചോട്ടിലെ പുല്ലിലുമായി ഒരു ഗ്യാങ്ങായങ്ങിരിക്കും.ഷെയറോട്‌ ഷെയറായി ഭക്ഷണം നിമിഷങ്ങൾക്കകം കാലി.ലഞ്ചെടുക്കാത്തവർക്ക്‌ മിതമായരീതിയിൽ മിതമായ അളവിൽ ഉണ്ണാൻ കോളേജ്‌ കാന്റീനുമുണ്ട്‌."വേഗംചെന്നാൽ ഉണ്ടുമടങ്ങാം" എന്നതാണ്‌ പോളിസി. നിമിഷങ്ങൾക്കകം ഉച്ചയൂൺ കാലിയാകും.ഊണിന്‌ ശേഷം കൈകഴുകാൻ അൽപ്പം ബുദ്ധിമുട്ടും.പണിമുടക്കിനിൽക്കുന്ന പൈപ്പുകൾതന്നെ പ്രശ്നം.

ണുകഴിഞ്ഞ്‌ ക്യമ്പസിൽ ഒരുകറക്കം.ഊണിന്‌ ശേഷം സ്റ്റാഫ്‌റൂമുകളിൽ കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന ലെക്‌ച്ചേഴെസ്‌, തണൽ മരങ്ങളിൽ സൊറപറഞ്ഞിരിക്കുന്ന ആൺ-പെൺ കൂട്ടങ്ങൾ, മുസിൿഎഡിഷൻ ഫോണുകളുമായി പാടിനടക്കുന്ന അപൂർവ്വം ചിലർ...ഇതെല്ലം നിത്യകാഴ്ചയാണ്‌.ഇവരെയൊക്കെനോക്കി പതുക്കെ ലൈബ്രറിയിലേക്കൊരു നടത്തം.അവിടെ ഊമകളാണോ എന്നുതോന്നുംവിധം മൂകതയൊടെ ഒരുപാട്‌ ആൺ-പെൺ സഹോദരകൂട്ടം കാണാം.പത്രങ്ങളും മാഗസിനുകളും മത്സരിച്ച്‌വായിക്കുന്ന അവർക്കൊപ്പമൊന്നുകൂടും. ഒന്നരമണിയാകുമ്പോഴെക്കും ക്യമ്പസിൽ വല്ലപ്രകടനമോ പ്രസംഗമോ യൂണിയന്റെപേരിൽ ഉറപ്പ്‌.ഒന്നേ മുക്കാലാകുമ്പൊഴെക്കും അലറിവിളിച്ചുകൊണ്ട്‌ വീണ്ടും ഒരു ലോംഗ്‌ബെൽ.ഇനിരണ്ടവറുകൂടി എന്നാശ്വസിച്ച്‌ കോളേജ്‌ മുറ്റത്തൊരുതിരച്ചിൽ. "മാരുതി"എന്ന ലോക്കൽ സുന്ദരിയെ വെല്ലുന്ന വിദേശിയായ "ചെവിസ്പർക്ക്‌" [ഷെവർലെ] അവിടങ്ങാനുംമുണ്ടൊയെന്നെത്തിനോട്ടം. കാണാനില്ലെങ്കിൽ ഒരു സന്തോഷമാണ്‌. ഉച്ചയ്ക്ക്‌ മാത്‌സ്‌ അവറില്ല. “ചെവിസ്പാർക്കില്ലങ്കിൽസാറുമില്ല”.

രോനിമിഷവും എണ്ണിത്തീർത്ത്‌ ലാസ്റ്റ്‌ അവറിലെ ലാസ്റ്റ്‌ ബെല്ലിനായി കാതോർത്തിരിക്കും. ബെല്ലടിച്ചാൽ എല്ലാംമടക്കി തിരികെ ബാഗിൽ കയറ്റിപുസ്തകഭാരം തോളിന്‌ കൈമാറി ആടിപ്പാടിനടത്തം.പൂമുഖത്ത്‌ വീണ്ടും തിരക്ക്‌.ഇത്തവണ പിള്ളേർക്ക്‌ മുൻപിലൂടെ ചവിട്ടിയും ഹോൺമുഴക്കിയും തന്റെ ശകടത്തെ വിഷമിപ്പിക്കാതെ ശരവേഗത്തിൽ പായാനുള്ള ലെക്‌ച്ചേഴ്സിന്റെ തത്രപ്പാടാണ്‌. ഒരുപാട്‌ ബഡായികൾ പറഞ്ഞ്‌ ആസ്വദിച്ച്കൊണ്ട്‌ പതുക്കെ കുന്നിറക്കം.കൂട്ടം കൂടി നിന്ന് ബസ്സിലേക്ക്‌ ഇരച്ച്‌ കയറാൻ വെയിറ്റിങ്ങ്‌ഷെൽട്ടറിനു മുമ്പിൽ വെമ്പിനിന്ന് ഇനിപറയാനുള്ളതെല്ലം എസ്‌.എം.എസ്സിൽ മതി എന്ന ഭാവത്തോടെ-

ഒരു ക്യാമ്പസ്‌ ദിനം പൊഴിയുന്നു.........

വിനീത്‌.സി.വി

ഒന്നാം വർഷ ഫിസിക്സ്‌

എസ്‌ .ഇ.എസ്‌ കോളേജ്‌

ശ്രീകണ്ഠാപുരം